ഇന്നത്തെ മനോരമ പത്രത്തിന്റെ ഉള്ളിലൊരു കോണില്‍ ചിരിച്ച മുഖമുള്ള ആ വില്ലന്റെ ഫോട്ടോ കണ്ടപ്പോള്‍ അറിയാതെ മനസ്സുവിങ്ങി.ചിരിയ്ക്കുന്ന ചിത്രത്തിന് താഴെ കരയിപ്പിക്കുന്ന ഒരു വാര്‍ത്ത.. സന്തോഷ് ജോഗിയുടെ ആത്മഹത്യ..അരങ്ങില്‍ വില്ലനായി അഭിനയിക്കുന്ന നടന് ജീവിതത്തില്‍ ചാര്‍ത്തിക്കിട്ടിയ വില്ലന്‍ പരിവേഷം താങ്ങാന്‍ കഴിയാതെ ആയിരുന്നിരിയ്ക്കണം അയാള്‍ മരണത്തിന് സ്വയം ബലി കൊടുത്തത്.ആരും ജീവിതം ആസ്വദിച്ച് മതിയായി മരണത്തിനു വാതില്‍ തുറന്നു കൊടുക്കാറില്ല...ജീവിതം മതിയാകാതെ ജീവിതത്തില്‍ ഇനിയും ദുരന്തങ്ങള്‍ ഏറ്റു വാങ്ങാന്‍ കെല്പില്ലാതെ മനസ്സില്ല മനസ്സോടെ ഒരു പരാജിതന്റെ കീഴടങ്ങല്‍ മാത്രമായിരിയ്ക്കാം അത്.
കീര്‍ത്തിചക്രയിലെ രാജ്യത്തിനു സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്ന പട്ടാളക്കാരന്‍ ജീവിതത്തില്‍ നിശബ്ദമായി മരണത്തിനു കീഴടങ്ങി...
ഭാര്യയും മക്കളുമുള്ള ഒരു കുടുംബനാഥനായിരുന്നു മരിക്കുമ്പോള്‍ അയാള്‍ ..ഒരു പക്ഷെ സ്വന്തം അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു അച്ഛന്‍...അയാളെ മരണത്തിനു കീഴടങ്ങാന്‍ പ്രത്യക്ഷമായോ പരോക്ഷമായോപ്രേരിപ്പിച്ച വ്യക്തികള്‍ ചെറിയ വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു എന്നെനിക്കു തോന്നുന്നു."സോറി" എന്ന ഒരു വാക്കിനോ.."ഞാന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു"..എന്നാ ഒരു മാപ്പ് കൊടുക്കലിനോ അല്‍ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേനെ!
മറ്റാരേയും പോലെ കാലം അയാളെയും നമ്മുടെ സ്മൃതി പഥങ്ങളില്‍ നിന്നും മായ്ച്ചു കളയും...പക്ഷെ അയാളെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നവര്‍ക്ക് അയാള്‍ തീരാ നൊമ്പരമായി അവശേഷിക്കും...
മെയ് ഹിസ് സോള്‍ റസ്റ്റ് ഇന്‍ പീസ്...
DATS L.........I.......... F....... E
ReplyDelete