
ഉയര്‍ന്ന തുക നല്‍കി,വിയര്‍പ്പൊഴുക്കാതെ മലയാളത്തിന്‍റെ മഹാതാര സംഗമം കാണാനുള്ള സുവര്‍ണാവസരം..നടന്‍ ആത്മഹത്യ ചെയ്ത ലോട്ജ് മുറിയുടെ പുറത്തോ , ശവ ശരീരം കൊണ്ട്ടുവന്ന ആശുപത്രിയുടെയോ,മോര്‍ച്ചറിയുടെയോ അരികു പറ്റിയോ തുറന്ന മൊബൈല്‍ ഫോണ്‍ കാമറകളുമായി വെറുതെ നിന്നാല്‍ മതി. നീരണിഞ്ഞ കണ്ണുകളുമായി മഹാ നടന്മാരെത്തിയപ്പോഴും മലയാളി ആര്‍പ്പു വിളികളോടെയാണ് അവരെ വരവേറ്റത്...മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും മത്സരിച്ചു ജയ് വിളിച്ചു. ആ കാഴ്ചകള്‍ ടിവിയില്‍ കണ്ടപ്പോള്‍ എനിയ്ക്ക് എന്നോടുതന്നെ വെറുപ്പുതോന്നി.കാലം മാറിയതിനനുസരിച്ചു മലയാളിയും മാറിയിരിയ്ക്കുന്നു.മറ്റുള്ളവരുടെ ദുഖം പോലും ആഘോഷിക്കുന്ന തലത്തിലേയ്ക്ക് അവന്‍ തരം താണിരിയ്ക്കുന്നു.ഇതില്‍ ആര്‍ക്കു നഷ്ടം സംഭവിച്ചിരിയ്ക്കുന്നു? ശ്രീനാഥിനോ?ഒമ്പത് വയസ്സുകാരന്‍ മകനോ?ഭാര്യ ലതയ്ക്കോ?രണ്ടാം ഭര്‍ത്താവും കുഞ്ഞുങ്ങളുമായി ദുബായില്‍ സസുഖം വാഴുന്ന മുന്‍ ഭാര്യ ശാന്തികൃഷ്ണയ്ക്കോ? അതോ മനസാക്ഷി നഷ്ടപ്പെട്ട ഞാനടക്കമുള്ള മലയാളികള്‍ക്കോ?
No comments:
Post a Comment