അടുത്തിടെ കണ്ട ഒരു യുട്യൂബ് വീഡിയോ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.മനുഷ്യന്‍ മൃഗമാകുന്നതാണോ മൃഗം മനുഷ്യനകുന്നതാണോ അഭികാമ്യം?
നമ്മള്‍ പലപ്പോഴും പറയും അവന്‍ ഒരു മൃഗമാണെന്ന്...പക്ഷെ അത് തീര്‍ച്ചയായും മൃഗങ്ങളെ അപമാനിക്കുന്നതാണ്. മനുഷ്യന്‍ പ്രവചനാതീതനാണ് ...അവന്‍ എങ്ങനെയും പ്രവര്‍ത്തിക്കും,നന്ദികേടുകാണിയ്ക്കാന്‍ യാതൊരു മടിയും ഇല്ല.മറ്റുള്ളവര്‍ ചെയ്ത ഉപകാരങ്ങളെല്ലാം ഒരു ഉച്ചയുറക്കത്തില്‍ മറന്നെണീക്കാന്‍ മനുഷ്യന് മാത്രമേ കഴിയൂ.പാലുകൊടുത്ത കൈക്ക് പാമ്പ് കടിക്കില്ല പക്ഷെ മനുഷന്‍ കടിക്കും.ചെറുപ്രായത്തില്‍ അമ്മയുപേക്ഷിക്കപ്പെട്ട ഒരു സിംഹക്കുഞ്ഞിനു താങ്ങും തണലുമായിരുന്നവരെ കൊന്നു ചോരകുടിക്കാന്‍ അവന്‍ എത്ര വലുതായാലും തുനിയില്ല..
ഈ വീഡിയോ കാണൂ
എന്നിട്ട് പറയു ഞാന്‍ പറഞ്ഞത് തെറ്റാണോ എന്ന് !!!!
http://www.youtube.com/watch?v=zVNTdWbVBgc&feature=related
No comments:
Post a Comment