
ഏകനായ് കടല്തീരത്തിരുന്നു ഞാനെന്‍
ദുഃഖങ്ങള്‍ കഴുകിക്കളയാന്‍ ശ്രമിയ്ക്കിലും അവശേഷിപ്പൂ നിന് ഓര്‍മ്മതന്‍ ഉപ്പുരസം
ചൊല്ലൂ...പ്രിയേ ഞാനിനി എന്ത് ചെയ്യണം,
ആത്മഗതന്‍ സ്വയം സംസാരിക്കുന്നവനാണ്...സ്വന്തം മനസ്സാക്ഷിയോട് ചോദ്യമുയര്ത്തുന്നവന്.. ഉത്തരം കണ്ടെത്താത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം അകക്കാമ്പില്‍ നിന്നും കണ്ടെത്തുന്നവന് ആത്മഗതന്‍ ഒരു ഭ്രാന്തന്.... സ്വയം സംസാരിയ്ക്കുന്നവന്‍..... അവന്റെ വാക്കുകള്‍ കോറി വെയ്ക്കുവാന്‍ കാലത്തെ അതിജീവിച്ച് നിലകൊള്ളുന്ന ശിലകളില്ല ആകെയുള്ളത് ഈ ബ്ലോഗ് മാത്രം...
No comments:
Post a Comment