എന്‍റെ പ്രിയപ്പെട്ടവളെ,
സ്നേഹിയ്ക്കുന്നവര്‍ ഒരു കണക്കു വെച്ചില്ലെങ്കിലും,സ്നേഹിയ്ക്കപ്പെടുന്നവര്‍ എല്ലാറ്റിനും ഒരു കണക്കു വെയ്ക്കുന്നത് നന്നായിരിയ്ക്കുമെന്നു തോന്നിയതുകൊണ്ടാണ് ഇതെഴുതുന്നത്...
കാലക്രമേണ നീ നിന്‍റെ വിളികളും മെയിലുകളും ഒഴിവാക്കുമെന്ന് ഒരു സംശയം നിലനില്‍ക്കുന്നതിനാല്‍ ഞാന്‍ ഈ ബ്ലോഗിന്റെ സഹായം തേടട്ടെ..
ഷാജഹാന്‍ മുംതാസിനു പണിയിച്ച താജ് മഹല്‍ പോലെ കാലത്തിന്റെ ചക്രങ്ങളുരുണ്ട് ചതയാത്തകുറേ വാക്കുകള്‍ ഞാന്‍ നിനക്ക് സമര്‍പ്പിയ്ക്കുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം തമ്മില്‍ പരിചയപ്പെടുമ്പോള്‍ നീ നിറമുള്ള ലോകം കണ്ടിരുന്നത് ഇന്റെര്‍നെറ്റിന്റെ കിളിവാതില്‍ തുറന്നു വെച്ചുകൊണ്ടായിരുന്നു.നിന്‍റെ ആ കാഴ്ച്ചകളില്‍ അപകടം പതിയിരുന്നിരുന്നു.കാമ പൂരണത്തിനായി കുറെ ചെന്നായ്ക്കള്‍ ആട്ടിന്‍ തോലണിഞ്ഞു നടക്കുന്ന ഒരു ലോകം..മാന്യതയുടെ മുഖാവരണം അണിഞ്ഞു ചുറ്റിത്തിരിയുന്നവരുടെ അപകടം പിടിച്ച ആ ലോകത്തിലെയ്ക്കാണ് നീ ഉറ്റു നോക്കിക്കൊണ്ടിരുന്നത്.അന്ന് ഞാന്‍ നിന്നെ കണ്ടുമുട്ടുമ്പോള്‍ നിനക്കെല്ലാ വരുമുണ്ടായിട്ടും ആരുമില്ലത്തവളായിരുന്നു.നീ നിന്റെ തിക്താനുഭവങ്ങള്‍ പറഞ്ഞു വിലപിച്ചപ്പോള്‍ നിന്റെ കൂടെ ഞാനും കരഞ്ഞു.ജീവന്റെ ജീവനായി കരുതിയിരുന്ന കാമുകന്‍ നിന്നെ ചതിച്ചപ്പോള്‍ എന്തു മാത്രം വേദന സഹിച്ചിരിയ്ക്കും അന്ന് നീ?
നീ അവനു കൊടുത്തതൊന്നും അവനു മതിയാകതെയോ,അതോ അവള്‍ കൊടുക്കുന്ന പലതും നിനക്ക് കൊടുക്കാന്‍ കഴിയില്ലെന്നുമോ മറ്റും തോന്നിയപ്പോള്‍ നിനക്ക് നിന്നോട് തന്നെ അവഞ്ജ തോന്നിയില്ലേ അവനെപ്പോലെ ഒരുവനെ ആത്മാര്‍ത്ഥമായി സ്നേഹിച്ചതിന്?
നിന്നെ എനിക്ക് കിട്ടിയപ്പോള്‍ ഞാന്‍ ആശ്വസിച്ചു....സന്തോഷിച്ചു!!!!
നിന്നെപോലെ സ്നേഹത്തിന്റെ വിലയറിയുന്ന ഒരാളെ എനിക്ക് കിട്ടിയതിനു
പക്ഷേ നിനക്കെന്നെ എത്ര പെട്ടെന്നാണ് വേണ്ടാതായത്
അതിന്റെ കാരണം ഞാന്‍ തിരഞ്ഞു കൊണ്ടേയിരിയ്ക്കുന്നു.
ഒരിയ്ക്കല്‍ കണ്ടെത്തുമെന്ന പ്രതീക്ഷയോടെ ....
No comments:
Post a Comment