ആത്മഗതന്റെ ജനനത്തെക്കുറിച്ച് പറഞ്ഞ ശേഷം മറ്റു പലതും പറഞ്ഞു കാടുകയറിപ്പോയി എന്നെനിക്കറിയാം,
ജീവിതമല്ലേ... ആകസ്മികമായ സംഭവങ്ങള്‍ നമ്മെ അങ്ങനെ ചെയ്യിക്കും.എങ്കിലും നമുക്ക് തിരിച്ചു പോകാം..
പല്ലില്ലാത്ത മോണ മറ്റുള്ളവരെ കാട്ടി രസിപ്പിയ്ക്കലായിരുന്നു അന്ന് എനിക്ക് ആകെയുള്ള പണി!! ആഴ്ചകള്‍ പ്രായമുള്ള കുഞ്ഞില്‍ നിന്നും മറ്റെന്തു പ്രതീക്ഷിക്കാം? കൈകാലുകള്‍ വായുവില്‍ ഉയര്‍ത്തി പിടിച്ചും ചുഴറ്റിയും സമയം കളഞ്ഞിരുന്ന, മനസ്സിലും ശരീരത്തിലും ഒന്നും മറച്ചു വയ്ക്കാനില്ലാത്ത നിഷ്കളങ്കമായ ആ ശൈശവ കാലം.അന്നെനിയ്ക്ക് ആകെയുണ്ടായിരുന്ന സുഹൃത്ത് ഒരു പൂച്ചയായിരുന്നത്രേ!!ഒരു ബ്ലാക്ക് & വൈറ്റ് പൂച്ച( എന്‍റെ ഏറ്റവും ആദ്യത്തെ ഫോട്ടോ അവനുമൊത്താണ്,അതില്‍ ഞാനും, അവനും, പ്രകൃതിയും, ലോകവും എല്ലാം ബ്ലാക്ക് & വൈറ്റ് തന്നെ) . അവനോട് ഞാന്‍ അങ്ങോട്ട് ഇഷ്ടം കൂടാന്‍ പോയതല്ല,എന്‍റെ തൊട്ടിലിലെ ചൂടോ,തണുപ്പോ അതോ എന്‍റെ അമ്മ എനിയ്ക്ക് തന്നിരുന്ന സ്നേഹവാത്സല്യങ്ങളോ എന്നോട് പങ്കിടാന്‍ കേറിക്കൂടിയതായിരിക്കണം.മൃഗങ്ങള്‍ അങ്ങനെയാണ്...കുറച്ചു സ്നേഹം അവര്‍ നമ്മോടു പിടിച്ചു വാങ്ങും...എന്നിട്ട് മുതലും പലിശയുമായി തിരിച്ചു തരും നമ്മള്‍ ചോദിക്കാതെ തന്നെ..മനുഷ്യരോ?അവര്‍ ജീവിതം മുഴുവന്‍ സ്നേഹം പിടിച്ചു പറിച്ചു കൊണ്ടേയിരിയ്ക്കും...എന്നിട്ടും ജീവിതാവസാനം വരെ പുലമ്പിക്കൊണ്ടിരിക്കും എനിയ്ക്ക് ആരും സ്നേഹം തന്നില്ല,തന്നില്ല എന്ന്
വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ....പഴയതൊക്കെ ഓര്‍മിചെടുക്കാന്‍ ഭയങ്കര ബുദ്ധിമുട്ട്....
എന്‍റെ ഓര്‍മ്മകള്‍ എന്നെ അനുഗ്രഹിയ്ക്കുന്നതനുസരിച്ചു ഞാന്‍ എഴുതിക്കൊണ്ടേയിരിക്കാം
No comments:
Post a Comment