എന്‍റെ പേര്‍ രാമന്‍ എന്നോ കൃഷ്ണന്‍ എന്നോ എനിക്ക് വേണമെങ്കില്‍ പറയാം ....നിങ്ങള്‍ക്കായി നിങ്ങളിലോരളായി എന്‍റെ കഥ പറയാന്‍ ഞാന്‍ എന്നെ ആത്മഗതന്‍ എന്ന് വിളിയ്ക്കട്ടെ.......
ഒരാള്‍ക്കും തന്റെ ജീവിതത്തിന്റെ ആദ്യ ദിവസം ഓര്‍മയിലിരിയ്ക്കില്ല.....എനിക്കും അങ്ങിനെ തന്നെ ...
പക്ഷേ എന്റേത് അങ്ങനെയല്ലെന്നു വിശ്വസിക്കാന്‍ എനിക്ക് തോന്നുന്നു....
കടല്‍ പോലെ പരന്നു കിടക്കുന്ന ആകാശത്തെ മലര്‍ന്നു കിടന്നു കൊണ്ട് നിര്‍ന്നിമേഷനായി നോക്കുന്ന ഞാന്‍....ഒരു മണല്‍ ത്തിട്ടയില്‍, അതും തണുപ്പുള്ള നിലാവില്‍ ...പൂര്‍ണ്ണ ചന്ദ്രനും...കൂടെ കുറെ നക്ഷത്രങ്ങളും
അക്ഷരങ്ങളറിയാത്ത ഞാന്‍ മനസ്സില്‍ കവിത രചിച്ചു...എനിക്ക് മാത്രമായി..അതിനിടയില്‍ പലപ്പോഴും ഞാന്‍ എന്‍റെ പൂര്‍വ്വ ജന്മത്തെക്കുറിച്ച് ചികഞ്ഞെടുക്കാന്‍ ശ്രമിച്ചു......ആ ശ്രമം ശ്രമമായി തന്നെ അവശേഷിച്ചു .,
സ്വകാര്യ ആശുപത്രിയിലെ മടുപ്പിക്കുന്ന മണത്തില്‍ നിന്നെനിയ്ക്ക് എപ്പോഴാണ് മോചനം ലഭിച്ചതെന്ന്‍ ഓര്‍മ വരുന്നില്ല... എന്നാലും അച്ഛന്റെ ജോലി സ്ഥലമായ തമിഴ് നാട്ടില്ലെ കൊച്ചു ഗ്രാമത്തിലെ വരണ്ട കാറ്റിന് ഒരു പ്രത്യേക സുഖമുണ്ടായിരുന്നു.ദിവസങ്ങള്‍ പ്രായമുള്ള ഞാന്‍..... വരും നാളുകളിലെ കൊടുങ്കാറ്റുതാങ്ങുവാനുള്ള ശക്തിയാര്‍ജ്ജിച്ചത് ചിലപ്പോള്‍ അവിടെ നിന്നാകാം....
No comments:
Post a Comment